Administrator
Administrator
സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി, സര്‍ക്കാറിന് രൂക്ഷ വിമര്‍ശനം
Administrator
Wednesday 17th August 2011 3:04pm

high-courtകൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ കോടതി റദ്ദാക്കി. മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ നിയമവിരുദ്ധമാണെന്നും പൊതുപ്രവേശന പരീക്ഷാ ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തണമെന്നും കോടതി വ്യക്തമാക്കി. പരീക്ഷ സുതാര്യമല്ലെന്നും സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ആന്റണി ഡൊമനിക് ഉത്തരവിട്ടു.

മാനേജ്‌മെന്റുകളില്‍ നിന്നും സീറ്റ് എടുക്കാന്‍ അവസരമുണ്ടായിട്ടും അത് ചെയ്യാതിരുന്ന സര്‍ക്കാര്‍ നടപടിയെ കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നാണം കെട്ടതാണെന്ന് കോടതി വ്യക്തമാക്കി. മാനേജ്‌മെന്റുകളുടെ പരീക്ഷയ്ക്ക് മുഹമ്മദ് കമ്മിറ്റിയുടെ അംഗീകാരവും മേല്‍നോട്ടവുമില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രവേശനം നിയമവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ചെലവുകള്‍ക്കായി 5.15 ലക്ഷം രൂപ അടക്കാന്‍ മാനേജ്‌മെന്റുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ക്കാരുമായി ധാരണയിലെത്തിയ 11 മെഡിക്കല്‍ കോളേജുകളിലെ 420 മാനേജ്‌മെന്റ് സീറ്റുകളിലേക്ക് ജൂലായ് 14നാണ് പരീക്ഷ നടത്തിയത്.1,218 പേര്‍ പരീക്ഷയെഴുതിയിരുന്നു.

Advertisement