കൊച്ചി: ലോട്ടറികേസില്‍ ഭൂട്ടാന്‍ലോട്ടറിയുടെ ഔദ്യോഗിക പ്രമോട്ടര്‍മാരാണെന്ന് തെളിയിക്കാനുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനോട് ആവശ്യപ്പെട്ടു. രേഖകള്‍ കോടതിയിലും വാണിജ്യവകുപ്പ് ഓഫീസിലും ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

നേരത്തേ തമിഴ്‌നാട് സര്‍ക്കാറിന്റെ അഡ്വക്കേറ്റ് ജനറല്‍ പി എസ് രാമനായിരുന്നു മാര്‍ട്ടിനുവേണ്ടി ഹാജരായത്. തമിഴ്‌നാട് സര്‍ക്കാറിന്റെ കേസ് അല്ലാത്തതിനാല്‍ ഹാജരാകുന്നതില്‍ നിയമതടസമൊന്നുമില്ലെന്നും രാമന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിനുവേണ്ടി എല്‍ നാഗേശ്വര റാവുവാണ് ഹാജരായത്.