English Edition
January 27th, 2012
Email this page

മൂന്ന് വയസ്സായാല്‍ നഴ്‌സറിയില്‍ ചേര്‍ക്കാം: ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി: നഴ്‌സറി പ്രവേശനത്തിനുള്ള പ്രായപരിധി മൂന്ന് വയസ്സില്‍ തന്നെ തുടരാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവ്. പ്രവേശനത്തിനുള്ള പ്രായപരിധി നാലു വയസ്സാക്കി ഉയര്‍ത്തണമെന്ന ഗാംഗുലി കമ്മീഷന്റെ 2007ലെ ശുപാര്‍ശ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

കുട്ടികളുടെ മാനസിക വളര്‍ച്ച പരിഗണിച്ച് നഴ്‌സറി പ്രവേശനത്തിനുള്ള പ്രായപരിധി നാലു വയസ്സായി നിശ്ചയിക്കണമെന്നായിരുന്നു എ.കെ ഗാംഗുലി സമിതി നിര്‍ദേശിച്ചിരുന്നത്. ഇത് കുട്ടികളുടെയും മാതാപിതാക്കളുടെയും സമ്മര്‍ദ്ദം കുറയ്ക്കുമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ വിദ്യാഭ്യാസ നയവും രൂപീകരിച്ചിരുന്നു.

മൂന്ന് വയസ്സില്‍ നഴ്‌സറി പ്രവേശനം നടത്തുന്ന നിലവില സ്ഥിതി തല്‍ക്കാലം തുടരണമെന്നായിരുന്നു ദല്‍ഹി സര്‍ക്കാറിന്റെ നിലപാട്. തിരക്കിട്ട് ശുപാര്‍ശ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നും ദല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ദല്‍ഹി സര്‍ക്കാറിന്റെ നിലപാടാണ് ഇപ്പോള്‍ ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്.

Malayalam News
Kerala News in English






LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.