തൃശൂര്‍: മലബാര്‍ സിമന്റ്‌സിലെ ഫ്‌ളൈ ആഷ് അഴിമതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പാലക്കാട്ടെ വിവാദത്തിലായ വ്യവസായി ‘ചാക്ക് രാധാകൃഷ്ണന്‍’ എന്ന വി.എം.രാധാകൃഷ്ണന് കോടതി ജാമ്യം അനുവദിച്ചു.

രാധാകൃഷ്ണനൊപ്പം കേസിലുള്‍പ്പെട്ട ജോണ്‍ മത്തായി, വടിവേലു എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. മൂവരും തൃശൂര്‍ വിജിലന്‍സ് കോടതിയിലെത്തിയാണ് ജാമ്യമെടുത്തത്.

മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംശയത്തിന്റെ നിഴലിലാണ് വി.എം.രാധാകൃഷ്ണന്‍.