ന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ആരോപണ വിധേയരായ സ്വാന്‍ ടെലികോമിന് റിലയന്‍സ് കമ്മ്യൂണിക്കേഷനുമായി ബന്ധമില്ലെന്ന് കേന്ദ്ര നിയമ മന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കി നിയമമന്ത്രാലയം നല്‍കിയ കത്ത് റിലയന്‍സിന്റെ ആവശ്യപ്രകാരം സി.ബി.ഐ പ്രത്യേക കോടതി രേഖയായി സ്വീകരിച്ചു.

സ്വാന്‍ ടെലികോമിന് റിലയന്‍സ് കമ്മ്യൂണിക്കേഷനുമായി ബന്ധമുണ്ടെന്ന് സി.ബി.ഐ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നിയമമന്ത്രാലയം റിലയന്‍സിന് അനുകൂലമായ കത്ത് നല്‍കിയത്. അനധികൃതമായാണ് സ്വാന്‍ ടെലികോം ടു ജി ലൈസന്‍സ് നേടിയതെന്ന് സി.ബി.ഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.