എഡിറ്റര്‍
എഡിറ്റര്‍
ഒറ്റപ്പാലത്ത് യുവതിയും യുവാവും ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
എഡിറ്റര്‍
Wednesday 31st May 2017 10:06am

പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് രണ്ട് പേരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായണ്ണൂര്‍ സ്വദേശിയായ അരുണ്‍(21), കേച്ചേരി സ്വദേശി കാവ്യ (20) എന്നിവരുടെ മൃതദേഹമാണ് തൃക്കങ്ങോട്ട് കടവ് റെയില്‍വേ പാളത്തിന് സമീപം കണ്ടെത്തിയത്.


Also Read: ‘എന്റെ തല എന്റെ ഫുള്‍ ഫ്രെയിം’; അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന ന്യൂസ് 18 കേരള ചാനലിന്റെ ട്രോള്‍ വീഡിയോ നെറ്റില്‍ ഹിറ്റ്


കൊയമ്പത്തൂര്‍ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയാണ് മരിച്ച അരുണ്‍. കാവ്യ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയായിരിക്കും തീവണ്ടിയ്ക്ക് മുന്നില്‍ ചാടിയതെന്നാണ് പൊലീസിന്റെ നിഗമനം.


Don’t Miss: ബംഗ്ലാദേശിനെതിരെ രോഹിതും രഹാനെയും ഇറങ്ങിയത് ചിപ്പ് പിടിപ്പിച്ച ബാറ്റുമായി; കാരണം ഇതാണ്, വീഡിയോ കാണാം


തിരിച്ചറിയില്‍ രേഖയും മൊബൈല്‍ ഫോണും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരേയും തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement