എഡിറ്റര്‍
എഡിറ്റര്‍
മാതൃഭാഷാ ദിനത്തില്‍ ഗുജറാത്തില്‍ നിന്നൊരു മാതൃക വാര്‍ത്ത; മകളെ ഗുജറാത്തി പഠിപ്പിക്കുവാനായി ദമ്പതികള്‍ ഉപേക്ഷിച്ചത് ഉന്നത ജോലി
എഡിറ്റര്‍
Tuesday 21st February 2017 4:20pm

 

രാജ്‌കോട്ട്: മകളെ മാതൃഭാഷ പഠിപ്പിക്കുവാനായി ഗുജറാത്തി ദമ്പതികള്‍ ഉപേക്ഷിച്ചത് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കിലെ ജോലി. ഗുജറാത്തിലെ ഭാവന്‍ഗര്‍ സ്വദേശികളായ ഗൗരവ് പണ്ഡിറ്റും ഭാര്യ ശീതലുമാണ് ന്യൂയോര്‍ക്കിലെ ഗോള്‍ഡ്മാന്‍ സാച്‌സ്ല്‍ ലഭിച്ച ജോലി മകള്‍ക്ക് വേണ്ടി ഉപേക്ഷിച്ചത്.


Also read നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ ബിനീഷ് കോടിയേരി; കോടിയേരിയുടെ ശ്രമം മകനെ രക്ഷിക്കാന്‍: എ.എന്‍ രാധാകൃഷ്ണന്‍


മകള്‍ താഷിക്ക് പതിനെട്ട് മാസം മാത്രം പ്രായമുള്ളപ്പോള്‍ 2015ലായിരുന്നു ദമ്പതികള്‍ ന്യൂയോര്‍ക്കില്‍ നിന്ന് ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തുന്നത്. നാട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് മകള്‍ക്ക് മാതൃഭാഷ പഠിക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന ചിന്തയിലാണ് ദമ്പതികള്‍ ഉന്നത ജോലി ഉപേക്ഷിച്ചത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ലോക മാതൃഭാഷ ദിനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ നഷ്ടപ്പെടുത്തിയ ജോലിയെക്കുറിച്ചോര്‍ത്ത് ഗൗരവിനും ശീതളിനും യാതൊരു നഷ്ടബോധവുമില്ല. മറിച്ച് മൂന്നര വയസ്സുകാരിയ മകള്‍ ഗുജറാത്തി സംസാരിക്കുന്ന സന്തോഷമാണ് ദമ്പതികള്‍ക്ക്.


Dont miss നടിക്കെതിരായ ആക്രമണം: മലയാളത്തിലെ പ്രമുഖ നടന് ബന്ധമുണ്ട്: നടിയെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും പി.സി ജോര്‍ജ് 


അമേരിക്കയിലെ നീണ്ട 15 വര്‍ഷത്തെ ജീവിതത്തിനു ശേഷമാണ് ഗൗരവും ശീതളും ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത്. മകള്‍ സംസാരിച്ച് തുടങ്ങുന്ന സമയമായതിനാലായിരുന്നു ഈ സമയം തിരഞ്ഞെടുത്തതെന്നാണ് ദമ്പതികള്‍ പറയുന്നത്. കുടുംബവുമായി കൂടുതല്‍ ഇടപഴകുമ്പോള്‍ കുട്ടിക്ക് ഭാഷ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി തങ്ങളിതിന് സാക്ഷ്യം വഹിക്കുകയാണെന്നും ഗൗരവ് സാക്ഷ്യപ്പെടുത്തുന്നു.

തങ്ങളുടെ കുടുംബവുമായുള്ള ബന്ധം മകളുടേയും ജീവിതത്തിലുടനീളം ഉണ്ടാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഗൗരവ് വ്യക്തമാക്കി. ഗുജറാത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി പിന്നീട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് കടന്നവരാണ് താഷിയുടെ മാതാപിതാക്കള്‍. കുട്ടികള്‍ പഠിച്ച് വളരേണ്ടത് മാതൃഭാഷയാണെന്നും വളരുന്നതിനനുസരിച്ച് മറ്റു ഭാഷകളില്‍ പ്രാവീണ്യം നേടിയാല്‍ മതിയെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

Advertisement