ന്യൂദല്‍ഹി: ബ്രിട്ടിഷ് ആഡംബര കാര്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഒടുവില്‍ ഇന്ത്യയിലെത്തി. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ജെയിംസ് ബോണ്ട് സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച ഈ ആഡംബര കാര്‍ അവതരിച്ചത്.

Subscribe Us:

ആഗോളതലത്തില്‍ ഏറെ ശ്രദ്ധനേടിയ ശേഷമാണ് കമ്പനി ഇന്ത്യയിലെത്തിയിരിക്കുന്നത്. എന്നാല്‍ കാറിന്റെ വില ഇത്തിരി കൂടുതലാണ്. 11 കോടി മുതലാണ് ആസ്റ്റണിന്റെ വില നിലവാരം ആരംഭിക്കുന്നത്. അതീവ സമ്പന്നര്‍മാത്രം ആസ്റ്റണ്‍ മാര്‍ട്ടിനെ കണ്ണുവെച്ചാല്‍ മതിയെന്നര്‍ത്ഥം.

ആഗോളതലത്തില്‍ പ്രശസ്തമായ കമ്പനിയുടെ മോഡലുകളെല്ലാം ഇന്ത്യയിലെത്തിക്കാനും ഉദ്ദേശിക്കുന്നുണ്ട്. v8 വാന്റേജ് കോപ്, v8 റോഡ്‌സ്റ്റര്‍, v12 വാന്റേജ്, വൊലാന്റേ എന്നിവയെല്ലാം ഇതില്‍പ്പെടും. ഇതുവരെയായി കമ്പനി 55,000 കാറുകള്‍ മാത്രമേ ഉല്‍പ്പാദിപ്പിച്ചിട്ടുള്ളൂ.

42 രാജ്യങ്ങളിലായി 134 ഡീലര്‍മാരിലൂടെയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിരത്തുകളിലെത്തുന്നത്.