പാറ്റ്‌ന: കോസിനദിയില്‍ ബോട്ടുമുങ്ങി മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. സുപാല്‍ ജില്ലയിയായിരുന്നു അപകടം നടന്നത്. 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ടാണ് കോസിനദിയിലെ ചുഴിയില്‍ പെട്ടത്.

അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ 22 പേരെ കാണാതായിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മരിച്ചവരുടെ ശവദാഹത്തിനുള്ള ചിലവ് സംസ്ഥാനം വഹിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.