Categories

അഴിമതി ജനാധിപത്യത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദം: രാഷ്ട്രപതി

pranab-speech

ന്യൂദല്‍ഹി: അഴിമതി ജനാധിപത്യത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തിന് നല്‍കിയ സന്ദേശത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. അഴിമതിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ അരാജകത്വം ഭരണ സംവിധാനത്തിന് പകരമാവില്ലെന്ന് ആംആദ്മി പാര്‍ട്ടിയെ പരോക്ഷമായി വിമര്‍ശിച്ച് രാഷ്ട്രപതി തുനിഞ്ഞു.

‘ജനാധിപത്യം പൗരന്റെ മൗലികാവകാശമാണ്. ജനപ്രിയ അരാജകത്വം ഭരണസംവിധാനത്തിന് പകരമാവില്ല. പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ രാഷ്ട്രിയക്കാര്‍ ജനങ്ങള്‍ക്ക് നല്‍കരുത്. തിരഞ്ഞെടുപ്പ് വിജയം വ്യാമോഹങ്ങളുമായി നടക്കാനുള്ള ലൈസന്‍സല്ല’ രാഷ്ട്രപതി പറഞ്ഞു.

മന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ദല്‍ഹി പോലീസിനെതിരെ നടപടിക്കെതിരെ ദല്‍ഹിയില്‍ ധര്‍ണ നടത്തിയപ്പോള്‍ താന്‍ അരാജകവാദിയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

Tagged with: