ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ നവീകരണത്തില്‍ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നു എന്ന് വ്യക്തമക്കുന്ന രേഖകള്‍ പുറത്തുവന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂഴിയാര്‍ പവര്‍ ഹൗസിലെ ജനറേറ്ററുകളുടെ നവീകരണത്തിലാണ് അഴിമതി നടന്നത്. മൂന്ന് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് വ്യക്തമായി തെളിയിക്കുന്ന രേഖകള്‍ ലഭിച്ചു.