എഡിറ്റര്‍
എഡിറ്റര്‍
ഏഷ്യയില്‍ സര്‍ക്കാര്‍ തലത്തില്‍ ഏറ്റവും അഴിമതിയുള്ള രാജ്യം ഇന്ത്യ; എന്നിട്ടും സര്‍ക്കാര്‍ അഴിമതിക്കെതിരെ പോരാടുന്നെന്ന് ഇന്ത്യന്‍ ജനത വിശ്വസിക്കുന്നതായി സര്‍വ്വേ
എഡിറ്റര്‍
Friday 10th March 2017 3:56pm


ന്യൂദല്‍ഹി: ഇന്ത്യയില്‍ പൊതുസേവനത്തിനായി പത്തില്‍ ഏഴുപേര്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നിട്ടും സര്‍ക്കാര്‍ അഴിമതിക്കെതിരെ പോരാടുന്ന എന്ന നിലപാടാണ് ജനങ്ങള്‍ക്കുള്ളതെന്ന് സര്‍വ്വേ ഫലം. ട്രാന്‍സ്പിരസി ഇന്റര്‍നാഷണലും ആന്റി കറപ്ഷന്‍ ഗ്ലോബല്‍ സൊസൈറ്റി ഓര്‍ഗനൈസേഷനും നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.

16 ഏഷ്യ പെസഫിക് രാജ്യങ്ങളില്‍ ഏറ്റവുമധികം അഴിമതിയുള്ള രാജ്യം ഇന്ത്യയാണെന്നുമാണ് സര്‍വ്വേയിലെ മറ്റൊരു കണ്ടെത്തല്‍. ജപ്പാനാണ് അഴിമതി ഏറ്റവും കുറവ്. വെറും .2% ആളുകള്‍ക്ക് മാത്രമാണ് ജപ്പാനില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൈക്കൂലി നല്‍കേണ്ടി വരുന്നത്. അതേസമയം അഴിമതിക്കെതിരായ സര്‍ക്കാറിന്റെ ഇടപെടലില്‍ ജപ്പാന്‍ ജനതയ്ക്ക് വലിയ മതിപ്പില്ലെന്നാണ് സര്‍വ്വേയിലെ കണ്ടെത്തില്‍.

അഴിമതി ഏറ്റവും കൂടുതലുള്ള രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, തായ്‌ലന്റ്, ഇന്തോനേഷ്യ, എന്നിവിടങ്ങളിലെ ജനങ്ങള്‍ പറയുന്നത് തങ്ങളുടെ സര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായി പൊരാടുന്നുണ്ടെന്നാണ്. ഇതിനു വിരുദ്ധമായി അഴിമതി കുറഞ്ഞ ദക്ഷിണ കൊറിയ, ഹോങ് കോങ്, ജപ്പാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് അഴിമതിക്കെതിരായ സര്‍ക്കാര്‍ പോരാട്ടത്തെക്കുറിച്ച് വലിയ മതിപ്പില്ല.

സര്‍ക്കാര്‍ സ്‌കൂളുകള്‍ (58%), ആരോഗ്യ മേഖല (59%) എന്നിവിടങ്ങളില്‍ ഏറ്റവുമധികം അഴിമതി നടക്കുന്നത് ഇന്ത്യയിലാണ്. ഈ സേവനങ്ങള്‍ക്കുവേണ്ടിയാണ് ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ക്ക് കൈക്കൂലി കൊടുക്കേണ്ടി വരുന്നത്. പാകിസ്ഥാന്റെയും ചൈനയുടെയും കാര്യത്തില്‍ വിദ്യാഭ്യാസ മേഖലയിലെ അഴിമതി യഥാക്രമം 9%ഉം 29% ആണ്. ആരോഗ്യമേഖലയില്‍ ചൈനയിലേത് 18%വും പാകിസ്ഥാനിലേത് 11% ആണ്.

16 ഏഷ്യ പെസഫിക് രാജ്യങ്ങളില്‍ നാലിലൊന്നിലേറെ പേര്‍ക്കും പൊതുസേവനത്തിനുവേണ്ടി കൈക്കൂലി നല്‍കേണ്ടി വന്നിട്ടുണ്ടെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.

Advertisement