എഡിറ്റര്‍
എഡിറ്റര്‍
സംഘടനാപ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ അനിവാര്യം: പിണറായി
എഡിറ്റര്‍
Tuesday 19th November 2013 1:44pm

Pinarayi

തിരുവനന്തപുരം: സംഘടനാപ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ അനിവാര്യമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.ഐ.എം സംസ്ഥാനകമ്മിറ്റിയോഗത്തില്‍ കരട് സംഘടനാ രേഖ അവതരിപ്പിക്കവേയാണ് പിണറായി ഇക്കാര്യം പറഞ്ഞത്.

പാര്‍ട്ടിപ്ലീനത്തില്‍ അവതരിപ്പിക്കാനുള്ള സംഘടനാരേഖയ്ക്ക് അന്തിമരൂപം നല്‍കാനാണ് സി.പി.ഐ.എം സംസ്ഥാനകമ്മറ്റി യോഗം തിരുവനന്തപുരത്ത് തുടങ്ങിയത്.

പാലക്കാട് നടക്കുന്ന പ്ലീനത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ കരടൂപം കമ്മിറ്റിയില്‍ വച്ചു. വിശദമായ ചര്‍ച്ചയ്ക്ക ശേഷം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും.

മദ്യപാനം, ബ്ലേഡ്, ഭൂമാഫിയ ബന്ധം എന്നിങ്ങനെയുള്ള തെറ്റായ പ്രവണതകള്‍ വച്ചു പുലര്‍ത്തുന്നവര്‍ക്ക് താക്കീത് നല്‍കുകയും പാര്‍ട്ടിക്കകത്തെ ജീര്‍ണതകളോട് വിട്ടുവീഴ്ച്ചയില്ലാത്തതുമായ സമീപനമാണ് സെക്രട്ടറിയേറ്റ് തയ്യാറാക്കിയകരട് രൂപത്തിന്.

സംസ്ഥാനകമ്മിറ്റിയിലെ ചര്‍ച്ചയ്ക്ക് ശേഷം പ്ലീനം സംഘടനാ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും. ഈ മാസം 27 മുതല്‍ 30 വരെ പാലക്കാട്ട് വച്ചാണ് സംസ്ഥാന പ്ലീനം നടക്കുന്നത്.

Advertisement