എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് റോഡരികില്‍ തലയും കയ്യും കാലും ഇല്ലാത്ത മനുഷ്യന്റെ മൃതദേഹം
എഡിറ്റര്‍
Thursday 6th July 2017 9:52pm

കോഴിക്കോട്: കോഴിക്കോട് റോഡരികില്‍ നിന്നും കയ്യും കാലും തലയും ഇല്ലാത്ത മൃതദേഹം. കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടി-തൊണ്ടിമ്മല്‍ റോഡിലാണ് തലയും, കയ്യും, കാലും, ഇല്ലാത്ത മനുഷ്യന്റെ മൃതദേഹം തള്ളിയത്. ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ റോഡിരികില്‍ തള്ളിയത്. ഒന്നില്‍ നിറയെ അറവ് മാലിന്യങ്ങളായിരുന്നു. രണ്ടാമത്തെ ചാക്ക് കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ കടിച്ചുകീറി റോഡിലിട്ടപ്പോഴാണ് ജഡം നാട്ടുകാര്‍ കണ്ടത്. മൃതദേഹത്തിന്റെ കൈകാലുകളും തലയും വെട്ടിമാറ്റിയ നിലയിലാണ്.


Also Read: ‘ഇന്ത്യയും ഇസ്രായേലും ചെകുത്താന്മാരുടെ രാജ്യം; മുസ്‌ലിങ്ങളുടെ ഉന്മൂലനമാണ് മോദിയുടേയും നെതന്യാഹുവിന്റേയും ലക്ഷ്യം’; മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനെതിരെ പാക് ചാനലില്‍ വീണ മാലിക്ക്, വീഡിയോ


എസ്റ്റേറ്റിന് നടുവിലൂടെയുള്ള റോഡ് മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലമായി മാറിയിട്ടുണ്ട്. കോഴിക്കടകളില്‍ നിന്നും കശാപ്പ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള അവശിഷ്ടങ്ങളാണ് ഏറെയും ഇവിടെ കൊണ്ടുവന്നിടുന്നത്. ഇതോടെ തെരുവ് നായ്ക്കളും ഇവിടെ പെറ്റുപെരുകുകയാണ്.

കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കാരശ്ശേരി പഞ്ചായത്തിന്റെ ഭാഗത്താണ് മാലിന്യം തള്ളുന്നതെങ്കിലും ഇതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് തിരുവമ്പാടി പഞ്ചായത്തിലെ ഇരുന്നക്കുഴി, തൊണ്ടിമ്മല്‍ ഭാഗത്തുള്ളവരാണ്.

Advertisement