Categories

കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകള്‍ കോര്‍പറേഷന്‍ ഭരണം പിടിക്കുന്നതില്‍ നിര്‍ണായകമായി

കോഴിക്കോട്: കോര്‍പറേഷനില്‍ എല്‍.ഡി.എഫ് വിജയത്തില്‍ നിര്‍ണായകമായത് കോര്‍പറേഷനിലേക്ക് പുതുതായി കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകള്‍. നഗരത്തില്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് കോഴിക്കോട് കോര്‍പറേഷന്‍ വിപുലീകരണം നടത്തിയത്.

എല്‍.ഡി.എഫ് പരമ്പരാഗതമായി കൈവശം വെച്ചിരിക്കുന്ന എലത്തൂര്‍, ചെറുവണ്ണൂര്‍, ബേപ്പൂര്‍ പഞ്ചായത്തുകള്‍ കോര്‍പറേഷനിലേക്ക് കൂട്ടിച്ചേര്‍ത്തത് ഈ കണക്കുകൂട്ടലോടെയായിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ഫലമുണ്ടായിരിക്കുന്നത്.

എലത്തൂര്‍,ബേപ്പൂര്‍,ചെറുവണ്ണൂര്‍ പഞ്ചായത്തുകളില്‍ ഒരോ വീതം സീറ്റുകളിലൊഴികെ മറ്റെല്ലായിടങ്ങളിലും എല്‍.ഡി.എഫ് ജയിച്ചു കയറി. ഈ വാര്‍ഡുകളാണ് ഇഞ്ചോടിഞ്ച് മത്സരം നടന്ന കോര്‍പറേഷനില്‍ എല്‍.ഡി.എഫിന് തുണയായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.