എഡിറ്റര്‍
എഡിറ്റര്‍
കൊറോള ആള്‍ട്ടിസ് പെട്രോള്‍ മോഡല്‍ സെപ്തംബര്‍ മുതല്‍ ഇന്ത്യയില്‍
എഡിറ്റര്‍
Wednesday 6th June 2012 11:15am

ന്യൂദല്‍ഹി : ജപ്പാനീസ് കാര്‍ നിര്‍മ്മാണ കമ്പനിയായ ടൊയോട്ട ആള്‍ട്ടിസിന്റെ പെട്രോള്‍ മോഡല്‍ പുറത്തിറക്കി. രാജ്യത്ത് കമ്പനി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് കമ്പനിയുടെ ഇന്ത്യയിലെ വിതരണക്കാരായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് പെട്രോള്‍ മോഡല്‍ പുറത്തിറക്കിയത്.

11.48 ലക്ഷം രൂപയാണ് ഇതിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ എക്‌സ് ഷോറൂം വില. പെട്രോള്‍ മോഡലില്‍ മാത്രമാണ് ലിമിറ്റഡ് എഡിഷന്‍ ഇറങ്ങുന്നത്.

ഡിമാന്റ് അനുസിരിച്ച് കാറിന്റെ ഡീസല്‍ മോഡല്‍ ഇറക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു. ഇതിന് 11 ലക്ഷം മുതല്‍ 15.43 ലക്ഷം വരെയാണ് ദല്‍ഹിയിലെ എക്‌സ് ഷോറൂം വില.

500 കൊറോള ആള്‍ട്ടിസ് എയ്‌റോ മാത്രമാണ് ഇപ്പോള്‍ ഇറക്കിയത്. 2012 സപ്തംബര്‍ മുതല്‍ കാര്‍ വിപണിയില്‍ എത്തുമെന്ന് അറിയുന്നു.

Advertisement