എഡിറ്റര്‍
എഡിറ്റര്‍
തന്റെ റെക്കോര്‍ഡ് തകര്‍ത്ത വാര്‍ത്ത അഫ്രീദി അറിയുന്നത് പുതുവത്സരപുലരിയില്‍
എഡിറ്റര്‍
Thursday 2nd January 2014 3:30pm

shahid-afridi

ഷാഹിദ് അഫ്രീദി പുതുവത്സരദിനത്തില്‍ എഴുന്നേറ്റത് ഒരു ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ്.

അന്താരാഷ്ട്ര ഏകദിനമത്സരത്തിലെ തന്റെ വേഗമേറിയ സെഞ്ച്വറി റെക്കോര്‍ഡ് ഒരാള്‍ തകര്‍ത്തിരിക്കുന്നു.

ക്വോറെ എന്നാണ് അദ്ദേഹത്തിന്റെ പേര്. ആരാണ് ക്വൊറെ എന്നുപോലും അഫ്രീദിക്ക് ഓര്‍മ്മവന്നില്ല. എന്നാല്‍ പിന്നീട് മനസിലാക്കി ആ കേമനെ.

ക്വൊറെ ആന്‍ഡേഴ്‌സന്റെ കളിയെ കുറിച്ച് അറിഞ്ഞു. റെക്കോര്‍ഡ് തകര്‍ന്നതൊന്നും വലിയ വിഷയമല്ല. അദ്ദേഹത്തെ ഞാന്‍ സന്തോഷത്തോടെ തന്നെ അഭിനന്ദിക്കുന്നു. ഷാഹിദ് അഫ്രീദിയുടെ വാക്കുകളായിരുന്നു ഇത്.

വെറും 36 പന്തുകള്‍ നേരിട്ടാണ് ആന്‍ഡേഴ്‌സണ്‍ 100 എന്ന മാന്ത്രിക സംഖ്യയില്‍ എത്തുന്നത്. 1996 ല്‍ ശ്രീലഹ്കയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് അഫ്രീദി 37 പന്തില്‍ 100 റണ്‍സ് തകര്‍ത്ത് റെക്കോഡിട്ടത്.

എന്നാല്‍ അന്നത്തെ ആ ദിവസം മനസില്‍ തങ്ങിനില്‍ക്കുന്നില്ലെന്ന് അഫ്രീദി പറയുന്നു.

വേഗത്തില്‍ സെഞ്ച്വറി തികച്ചു എന്നു മാത്രമേ അന്ന് ആദ്യം ഞാന്‍ കരുതിയുള്ളു. പിന്നെയാണ് അറിയുന്നത് അത് ലോക റെക്കോര്‍ഡ് ആയിരുന്നു എന്നത്. -അഫ്രീദി പറയുന്നു.

Advertisement