എഡിറ്റര്‍
എഡിറ്റര്‍
ആന്‍ഡേഴ്‌സന് ഏകദിന ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി
എഡിറ്റര്‍
Wednesday 1st January 2014 12:43pm

corey-anderson

ക്യൂന്‍സ് ടൗണ്‍:  ന്യൂസീലന്‍ഡ് താരം ക്വോറെ ആന്‍ഡേഴ്‌സന് ഏകദിന ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി. വെറും 36 പന്തില്‍ 100 റണ്‍സ് തികച്ചാണ് ആന്‍ഡേഴ്‌സന്‍ ചരിത്രം കുറിച്ചത്.

36 പന്തില്‍ 12 സിക്‌സറും നാലു ഫോറുകളും പായിച്ചാണ് അഫ്രീദിയുടെ 7 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തത്. പുതുവര്‍ഷ പുലരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിലാണ് ഈ നേട്ടം.

വെസ്റ്റ് ഇന്‍ഡീസിന് എതിരെയുള്ള മൂന്നാം ഏകദിനത്തിലാണ് ആന്‍ഡേഴ്‌സന്റെ എക്കാലത്തെയും മികച്ച പ്രകടനം. മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ 47 പന്തില്‍ 131 റണ്‍സെടുത്ത് ആന്‍ഡേഴ്‌സണ്‍ പുറത്താകാതെ നില്‍ക്കുകയാണ്.

ന്യൂസിലാന്‍ഡ് 21 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 283 എന്ന കൂറ്റ സ്‌കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു. ആന്‍ഡേഴ്‌സന് പിന്തുണ നല്‍കിയത് 51 പന്തില്‍ 104 റണ്‍സെടുത്ത ജെസ്സി റൈഡറാണ

ടോസ് നേടിയ വിന്‍ഡീസ്, ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തകര്‍ത്തടിച്ച കിവീസ് 21 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തു.

ആന്‍ഡേഴസന്‍ 47 പന്തില്‍ 131 റണ്‍സെടുത്തു പുറത്താകാതെ നിന്നു. മല്‍സരത്തില്‍ വിന്‍ഡീസ് 159 റണ്‍സിന് തോറ്റു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ അവര്‍ക്കായുള്ളു. റണ്‍സെടുത്ത 56 ഡാരന്‍ ബ്രാവോയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

Advertisement