എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് കോടികള്‍
എഡിറ്റര്‍
Friday 8th June 2012 8:11am

മുംബൈ: അവകാശികളില്ലാതെ ഇന്ത്യയിലെ ബാങ്കുകളില്‍ കിടക്കുന്നത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം. 1723 കോടി രൂപയാണ് വ്യക്തമായ അവകാശികളില്ലാതെ കിടക്കുന്നത്.

ഈ തുകയുടെ ഉടമകളെ കണ്ടെത്താന്‍ റിസര്‍വ് ബാങ്ക് പല തവണ ബാങ്കുകളോട് ആവശ്യപ്പെട്ടെങ്കിലൂം ബാങ്കുകള്‍ അതിനൊന്നും മെനക്കെട്ടിട്ടില്ല. ഒടുവില്‍ ഇക്കാര്യത്തില്‍ കേന്ദ്ര ബാങ്ക് നിലപാട് കര്‍ശനമാക്കുന്നു.

ജൂണ്‍ 30നകം പ്രവര്‍ത്തന ക്ഷമമല്ലാത്ത അക്കൗണ്ടുകളുടെ വിവരങ്ങള്‍ ബാങ്കുകളുടെ വെബ് സൈറ്റില്‍ നല്‍കിയിരിക്കണമെന്ന് കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് കള്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വെബ് സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയ ശേഷം അകൗണ്ടുകളിലെ തുക അതിന്റെ അവകാശികള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പദ്ധതി സമര്‍പ്പിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിവിധ ബാങ്കുകളിലെ 1.03 അകൗണ്ടുകളിലായാണ് 1723 കോടി രൂപ ആര്‍ക്കും വേണ്ടാതെ കിടക്കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലാണ് അവകാശികളെ കണ്ടെത്താനാവാത്ത ഏറ്റവും കൂടുതല്‍ തുകയുള്ളത് 279 കോടി രൂപ. ചുരുങ്ങിയത് 10 വര്‍ഷമായി ഇടപാടുകള്‍ ഇല്ലാതെ കിടക്കുന്ന അക്കൗണ്ടുകളിലെ പണത്തിന്റെ കാര്യം മാത്രമാണിത്

Advertisement