എഡിറ്റര്‍
എഡിറ്റര്‍
തങ്ങളുടെ തിരഞ്ഞെടുപ്പ് വാചകം കോപ്പിയടിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ മോഡി
എഡിറ്റര്‍
Saturday 25th January 2014 9:17am

modi-slogan

ന്യൂദല്‍ഹി: പരസ്യ പ്രചാരണത്തിന് വേണ്ടി സ്വന്തമായി ഒരു വാചകം പോലും ഉണ്ടാക്കാന്‍ കഴിവില്ലാത്തവരാണ് കോണ്‍ഗ്രസുകാരെന്ന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ ഉപയോഗിച്ച അതേ പ്രചാരണ വാചകങ്ങള്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെടുത്ത് പയറ്റുകയാണെന്നും മോഡി പരിഹസിച്ചു.

മേന്‍ നഹി ഹം (Not I, we) എന്ന വാചകം 2011 ല്‍ മോഡി അവരുടെ ചിന്തന്‍ ശിവിര്‍ പരിപാടിക്കായി ഉണ്ടാക്കിയതാണ്.

എന്നാല്‍ ഇപ്പോള്‍ അതേ വാചകം കോപ്പിയടിച്ച രാഹുലിന്റെ പ്രചാരണ വാചകം പത്രത്തില്‍ കണ്ടെന്നും മോഡി പറയുന്നു. മോഡി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് രാഹുല്‍ ഗാന്ധി തങ്ങളുടെ തിരഞ്ഞെടുപ്പ് വാചകം കോപ്പിയടിച്ചതായി പറഞ്ഞത്.

രാഹുലിന് മോഡിയുടെ വാചകങ്ങള്‍ കടമെടുക്കണം, എന്നാല്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ മടിയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു.

രാഹുലിന് മോഡിയുടെ വാചകങ്ങള്‍ കടമെടുക്കാം, എന്നാല്‍ അദ്ദേഹത്തിന്റെ അനുഭവങ്ങളും കഴിവും കോപ്പിയടിക്കാന്‍ കഴിയില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത് കോപ്പിയടിയല്ലെന്നും പാര്‍ട്ടിയുടെ യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് വാചകം ഇതല്ലെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

Advertisement