വാഷിംഗ്ടണ്‍: യുഎസിലെ ഫ്‌ളോറിഡയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ജാക്‌സോണ്‍വില്ലിയിലെ മയോ ക്ലിനിക്കില്‍ നിന്നും മെഡിക്കല്‍ സംഘത്തെ വഹിച്ചുകൊണ്ടു പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. പൈലറ്റുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ടുപേര്‍ ഡോക്ടറാണ്.

വിമാനം 15 മിനിറ്റ് പറന്നശേഷമാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. അപകടകാരണം അറിവായിട്ടില്ല. ജാക്‌സണ്‍വില്ലയിലെ മയോ ക്ലിനിക്കില്‍ നിന്നു ഗെയ്ന്‍സ്‌വില്ലയിലെ ആശുപത്രിയിലേക്കു പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്.

Subscribe Us:

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വേണ്ട അവയവം കൊണ്ടുവരുന്നതിനായി പോകവേയാണ് വിമാനം അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്.

Malayalam News

Kerala News In English