എഡിറ്റര്‍
എഡിറ്റര്‍
കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍: വിജയവുമായി റയല്‍
എഡിറ്റര്‍
Saturday 11th January 2014 1:44am

real-madrid

മാഡ്രിഡ്: കോപ്പ ഡെല്‍ റേ ഫുട്‌ബോളിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിന് ജയം. ഒസാസുനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് റയല്‍ തറപറ്റിച്ചത്.

റയലിനുവേണ്ടി സ്‌്രൈടക്കര്‍മാരായ കരിം ബെന്‍സേമയും ജെസി റോഡ്രിഗസുമാണ് ഗോളുകള്‍ നേടിയത്.

റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗരെത് ബെയ്‌ലും നിരവധി അവസരങ്ങള്‍ പാഴാക്കിയെങ്കിലും 19ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചില്‍ നിന്നും ലഭിച്ച ഫ്രീകിക്ക് ഹെഡറിലൂടെ ബെന്‍സേമ എതിരാളിയുടെ വലകിലുക്കുകയായിരുന്നു.

ശേഷം അനവധി സമയം ഇരു ടീമുകളും കളിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. എന്നാല്‍ 63ാം മിനിറ്റില്‍ റൊണാള്‍ഡോ നല്‍കിയ പാസില്‍ നിന്ന് ജെസ്സി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

പരിക്ക്മൂലം പുറത്തിരിക്കുന്ന സാബി അലോണ്‍സോയ്ക്ക് പകരം ലൂക്ക മോഡ്രിച്ചായിരുന്നു പ്‌ളേമേക്കര്‍.

മോഡ്രിച്ച് നിരന്തരമായി പന്തെത്തിച്ചു കൊടുത്തെങ്കിലും മിഡ്ഫീല്‍ഡില്‍ കളിച്ച ബെന്‍സേമയ്ക്കും റൊണാള്‍ഡോയ്ക്കും അവ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.

ഇതുതന്നെയാണ് ദുര്‍ബലരായ ഒസാസുനയെ കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാന്‍ കാരണവുമായത്.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ മെസ്സിയുടെയും ഫാബ്രിഗാസിന്റെയും കരുത്തില്‍ ഗറ്റാഫെയെ തകര്‍ത്തിരുന്നു.

Advertisement