എഡിറ്റര്‍
എഡിറ്റര്‍
‘പ്രതികാര ബുദ്ധിയോടെ പെരുമാറുന്നു’; സെന്‍കുമാറിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് ജീവനക്കാരിയുടെ പരാതി
എഡിറ്റര്‍
Wednesday 10th May 2017 4:43pm

 

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്ന് നീക്കിയ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന്റെ നടപടിക്കെതിരെ ജൂനിയര്‍ സൂപ്രണ്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കി.


Also read അനുമതിയില്ലാതെ തന്റെ കസേരയിലിരുന്ന എട്ട് വയസുകാരിയുടെ ഹിജാബ് വലിച്ചുകിറി അധ്യാപകന്‍ 


ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതാ ബിശ്വാസിനാണ് പരാതി നല്‍കിയത്. തന്നെ നീക്കിയത് ചട്ടവിരുദ്ധമാണെന്ന് ബീന പരാതിയില്‍ ചൂണ്ടിക്കാട്ടി. സെന്‍കുമാര്‍ തന്നോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ബീനയെ ടി ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കികൊണ്ട് സെന്‍കുമാര്‍ ഉത്തരവിറക്കിയത്. ബീനയ്ക്ക് പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ്.സഞ്ജീവ് ചന്ദ്രനെ ബ്രാഞ്ച് മേധാവിയായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പേരൂര്‍ക്കട എസ്.എ.പിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ സെന്‍കുമാര്‍ തല്‍സ്ഥാനത്ത് നിയമിക്കുകയായിരുന്നു.


Dont miss നാരദ ജയന്തി ദിനത്തില്‍ ദേശസ്‌നേഹികളായ മാധ്യമപ്രവര്‍ത്തകരെയും സോഷ്യല്‍മീഡിയ ഗ്രൂപ്പ് അഡ്മിന്മാരെയും ആദരിക്കാനൊരുങ്ങി ആര്‍.എസ്.എസ്


 

നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ സെന്‍കുമാര്‍ കൈക്കൊണ്ട നടപടികളില്‍ ഒന്നാണ് ബീനയെ സ്ഥാനത്ത് നിന്ന് നീക്കിയത്. മുന്‍ മേധാവി ലോക്നാഥ് ബെഹ്റയുടെ നടപ്പിലാക്കിയ ഉത്തരവുകള്‍ റദ്ദാക്കുകയായിരുന്നു സെന്‍കുമാര്‍ ചെയ്തിരുന്നത്.

Advertisement