അഹമ്മദാബാദ്: ഗുജറാത്തില്‍ സംഗതികള്‍ കലങ്ങി മറയുകയാണ്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയും അമിത് ഷായും വിജയം ഉറപ്പിച്ചെങ്കിലും സഭ കലങ്ങി മറഞ്ഞിരിക്കുകയാണ്. വോട്ട് ചെയ്തതിന് ശേഷം ബി.ജെ.പി വോട്ടിംഗ് ഏജന്റ് അമിത് ഷായെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തികാട്ടിയ രണ്ട് വിമത എം.എല്‍.എമാര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്.

ചട്ടം ലംഘിച്ചവരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കും.

എം.എല്‍.എമാര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ സാധ്യതകള്‍ മങ്ങിയിരുന്നു. 7 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്തത്.

ഇതിനിടയിലാണ് ബാലറ്റ് പേപ്പര്‍ ബി.ജെ.പി പ്രതിവനിധിയെ ഉയര്‍ത്തികാട്ടിയ വിമത എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.