എഡിറ്റര്‍
എഡിറ്റര്‍
കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്ത സംഭവം:അന്വേഷണത്തെച്ചൊല്ലി സി.പി.ഐ.എമ്മില്‍ തര്‍ക്കം
എഡിറ്റര്‍
Sunday 24th November 2013 7:14am

c.p.i.m

ആലപ്പുഴ: പി.കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലെ അന്വേഷണം സംബന്ധിച്ച് സി.പി.ഐ.എമ്മില്‍ തര്‍ക്കം രൂക്ഷം. കഞ്ഞിക്കുഴി വിമതവിഭാഗത്തിലെ നേതാവിനെ കേസില്‍ കുടുക്കാന്‍ രണ്ട് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

പോലീസിനെ സ്വാധീനിച്ച് അന്വേഷണം വഴി തിരിച്ചുവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കഞ്ഞിക്കുഴിയിലെ വിമതവിഭാഗം സി.പി.ഐ.എം നേതൃത്വത്തെസമീപിച്ചു.

ഇതിനിടെ ഡി.വൈ.എഫ്.ഐ നേതാവും വി.എസ്.അച്യുതാനന്ദന്റെ പഴ്‌സണല്‍ സ്റ്റാഫിലെ മുന്‍ അംഗവുമായ ലതീഷ്.ബി ചന്ദ്രന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രണ്ട് സി.പി.ഐ.എം നേതാക്കള്‍ രംഗത്തെത്തി.

ലതീഷിനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നുണപരിശോധനയ്ക്ക് ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ലതീഷ് വിസമ്മതിക്കുകയാണുണ്ടായത്.

കഞ്ഞിക്കുഴി വിമതവിഭാഗത്തിന് മേല്‍ക്കെയ്യുള്ള കണ്ണര്‍ക്കാട്ടാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്. പ്രാദേശിക സഹായം ഇല്ലാതെ ഈ മേഖലയില്‍ പ്രവേശിക്കാന്‍ സാധ്യമല്ലെന്നും വിമതവിഭാഗത്തിലെ ചിലരെയും ഉള്‍പ്പെടുത്തി അന്വേഷണം നടത്തണമെന്നും സി.പി.ഐ.എം നേതാക്കള്‍ ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് പോലീസ് അന്വേ,ണം നടത്തിയതും.

അതേസമയം അന്വേഷണത്തിന്റെ പേര് പറഞ്ഞ് വിമതവിഭാഗത്തെ വെട്ടിനിരത്താന്‍ സി.പി.ഐ.എം നേതൃത്വം ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം നടന്ന മാരാരിക്കുളം ഏരിയാകമ്മിറ്റിയില്‍ വി.എസ്- തോമസ് ഐസക് വിഭാഗം നേതാക്കള്‍ നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.

സ്മാരകം തകര്‍ത്ത സംഭവത്തില്‍ ഫലപ്രദമായ പ്രതിഷേധം നടത്തുന്നതിന് പകരം പാര്‍ട്ടി നിഷ്‌ക്രിയത്വം പുലര്‍ത്തിയെന്നാരോപിച്ചാണ് നേതാക്കള്‍ സി.പി.ഐ.എം നേതൃത്വത്തെ വിമര്‍ശിച്ചത്.

Advertisement