എഡിറ്റര്‍
എഡിറ്റര്‍
വിവാദങ്ങള്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നില്ല: അനൂപ് ജേക്കബ്
എഡിറ്റര്‍
Sunday 24th November 2013 7:55am

anoop-jacob

ആലപ്പുഴ:  വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ  പ്രവര്‍ത്തനങ്ങളെ
ഒരു വിധത്തിലും ബാധിക്കുന്നില്ലെന്ന് സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്.

ജനോപകാരിയായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഐക്യജനാധിപത്യ മുന്നണിയില്‍ നിന്ന് ഒരു പാര്‍ട്ടിയും വിട്ട് പോവില്ലെന്നും സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതുവരെയും നടപ്പിലാക്കാത്ത ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ
പേരില്‍ ഭൂമി സംബന്ധിച്ചുള്ള ഒരു രജിസ്‌ട്രേഷന്‍
നടപടികളും നിര്‍ത്തി വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിതരണ മേഖലയില്‍ വിപ്ലകരമായ മാറ്റങ്ങളാണ് വരുംകാലങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് ജേക്കബ്  ആലപ്പുഴ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement