എഡിറ്റര്‍
എഡിറ്റര്‍
ഇത്ര ചീപ്പാണോ റയല്‍ മാഡ്രിഡ്? നാച്ചോയുടെ ‘ നാണം കെട്ട’ ഗോളിനെതിരെ വിമര്‍ശവുമായി റയല്‍ ആരാധകരടക്കം രംഗത്ത്, ഗോള്‍ കാണാം
എഡിറ്റര്‍
Monday 15th May 2017 7:06pm

മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ പോരാട്ടങ്ങള്‍ക്ക് താരങ്ങളുടെ ജീവന്റെ വിലയുണ്ട്. ജയിക്കാനായി എന്തു ചെയ്യാന്‍ ചില താരങ്ങളെ പ്രേരിപ്പിക്കുന്നത് അതാണ്. ഇന്നലെ അതിനിര്‍ണായകമായ മത്സരത്തില്‍ റയല്‍ മാഡ്രിഡ് സെവിയ്യക്കെതിരെ ഗംഭീരമായി തന്നെ ജയിച്ചു കയറിയെങ്കിലും ആഹ്ലാദത്തിനിടക്ക് റയല്‍ ആരാധകര്‍ക്ക് കല്ലുകടിയായിരിക്കുകയാണ് നാച്ചോ നേടിയ ആദ്യ ഗോള്‍. ധാര്‍മികതക്ക് നിരക്കാത്ത രീതിയിലാണ് സ്പാനിഷ് താരം ഗോള്‍ നേടിയതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കടുത്ത റയല്‍ ആരാധകരടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.


Also Read: ‘ഇസ്‌ലാം ഒഴികെ മറ്റെല്ലാ മതങ്ങളും യാന്ത്രികമായ ആചാരങ്ങളുടെ മാത്രം പ്രസ്ഥാനങ്ങള്‍’; ഇസ്‌ലാം വളരുന്നത് കാരുണ്യത്തിന്റെ മതമായതുകൊണ്ടെന്നും മന്ത്രി ജി. സുധാകരന്‍


മത്സരത്തിന്റെ പത്താം മിനിറ്റിലായിരുന്നു സംഭവം. പന്തുമായി സെവിയ്യ ഗോള്‍മുഖത്തേക്ക് കുതിച്ച റയല്‍ മിഡ്ഫീല്‍ഡര്‍ മാര്‍കോ അസെന്‍സിയോയെ വീഴ്ത്തിയതിന് റയലിന് ബോക്‌സിന് തൊട്ട് വെളിയില്‍ നിന്ന് ഫ്രീകിക്ക് അനുവദിച്ചു. ഫ്രീകിക്ക് എടുക്കാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ഞൊടിയിടയില്‍ സഹതാരങ്ങള്‍ പോലും ശ്രദ്ധിക്കാതിരിക്കുന്ന സമയത്ത് നാച്ചോ പന്ത് പോസ്റ്റിലേക്ക് അടിച്ചു കയറ്റി.

ഫ്രീകിക്കിനായി പ്രതിരോധ മതില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്ന സെവിയ്യ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റിക്കോയും പ്രതിരോധ താരങ്ങളും പന്ത് ഗോള്‍ലൈന്‍ കടന്നതിനു ശേഷം മാത്രമാണ് കാണുന്നത്. ഉടനെ തന്നെ റഫറി ആല്‍ബട്ടോ യൂഡിയോനോ ഗോള്‍ അനുവദിക്കുകയും ചെയ്തു. ഇതിനെതിരെ സെവിയ്യ താരങ്ങള്‍ ശക്തമായി പ്രതിഷേധിച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. കമന്രേറ്റമാരടക്കം ഗോളിനെ വിമശിച്ചെങ്കിലും റയല്‍ മാഡ്രിഡ് ഗോളാഘാഷം ആരംഭിച്ചിരുന്നു.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സെവിയ്യക്കെതിരെ റയലിന്റെ ജയം. മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് തവണ വലകുലുക്കി. ലീഗില്‍ ഒന്നും രണ്ടും സ്ഥാനം അലങ്കരിക്കുന്ന ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഒപ്പത്തിനൊപ്പം മുന്നേറുന്‌പോള്‍ ലീഗ് ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങുകയാണ്.


Don’t Miss: സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം: കുമ്മനം പുറത്തു വിട്ട വീഡിയോ വ്യാജമെന്ന് സ്ഥിരീകരിച്ച് കണ്ണൂര്‍ എസ്.പി


നാച്ചോയുടെ ഗോള്‍ അനുവദിച്ച റഫറിയുടെ തീരുമാനം തെറ്റായിപ്പോയെന്നാണ് ഭൂരിപക്ഷം ഫുട്‌ബോള്‍ പ്രേമികളുടേയും അഭിപ്രായം. ഗോള്‍ നിയമപരമായി ശരിയാണെന്നും കിരീടപ്പോരാട്ടത്തില്‍ നിര്‍ണായകമായ മത്സരത്തില്‍ കരുത്തരായ സെവിയ്യയെ തകര്‍ക്കാന്‍ ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് വാദിക്കുന്നവരുമുണ്ട്.

Advertisement