എഡിറ്റര്‍
എഡിറ്റര്‍
വിവാദ പരസ്യം തിരുത്തല്‍ പ്രക്രിയയെ നിഷ്പ്രഭമാക്കി: വി.എം സുധീരന്‍
എഡിറ്റര്‍
Saturday 30th November 2013 12:30am

sudheeran

പാലക്കാട്: പാര്‍ട്ടി പത്രത്തിലെ വിവാദ പരസ്യം സി.പി.ഐ.എം പ്ലീനത്തിലെ തിരുത്തല്‍ പ്രക്രിയയെ നിഷ്പ്രഭമാക്കിയെന്ന് വി.എം സുധീരന്‍.

എന്തെല്ലാം പ്രലോഭനങ്ങള്‍ ഉണ്ടായിരുന്നാലും വിവാദങ്ങളില്‍പ്പെട്ട വ്യവസായിയെ വച്ചുള്ള പരസ്യം ഒഴിവാക്കണമായിരുന്നു.

പ്ലീനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ തെറ്റ് തിരുത്തുന്ന സന്ദേശം പുറത്തുവന്നത് കേരള സമൂഹത്തിന്റെ പ്രതീക്ഷ ഉയര്‍ത്തി.

എന്നാല്‍ സ്വന്തം അണികളെ തിരുത്താനും സ്ഥാപിത താല്‍പ്പര്യക്കാരില്‍ നിന്നും രക്ഷിക്കാനും നിര്‍ദ്ദേശം നല്‍കുന്ന നീക്കങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന രീതിയിലാണ് പരസ്യം വന്നത്.

പ്രമേയത്തിന് വിരുദ്ധമായി കാര്യങ്ങള്‍ നീങ്ങിയത് വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാനിടയാക്കുമെന്നും സുധീരന്‍ പറഞ്ഞു.

പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement