‘കയം’ എന്ന ചിത്രത്തിലെ ഫോട്ടോസ് മുസ്ലീ പവര്‍ എക്‌സ്ട്രയുടെ പരസ്യത്തിന് ഉപയോഗിച്ചത് ചിത്രത്തിന്റെ വിതരണക്കാര്‍ അറിഞ്ഞുകൊണ്ടെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ വിതരണക്കാരനായ കൊച്ചുമോന്‍ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്നോട് ചര്‍ച്ച ചെയ്യാതെയാണ് ശ്വേത ഈ പ്രശ്‌നം കൊടതിയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ പതിനൊന്നാം തീയതി തിരുവനന്തപുരം ശ്രീകുമാര്‍ തീയ്യേറ്ററിന്റെ മുമ്പിലാണ് ശ്വേത ഉള്‍പ്പെട്ട ‘കയ’ത്തിന്റെ ഫ് ളക്‌സുകള്‍ വച്ചത്. ഫ് ളക്‌സുകള്‍ നന്നായിട്ടുണ്ടെന്നും ഇതുപൊലുള്ള കൂടുതല്‍ ഫ് ളക്‌സുകള്‍ വയ്ക്കണമെന്നും ശ്വേത നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ഫ് ളക്‌സുകള്‍ വയ്ക്കാനുള്ള സാമ്പത്തിക ശേഷി എനിക്കില്ലായിരുന്നു. തുടര്‍ന്നാണ്  ഫ് ളക്‌സുകള്‍ അടിച്ചുതരാന്‍ മുസ്ലി പവറിന്റെ എം.ഡിയോട് ഞാന്‍ ആവശ്യപ്പെടുന്നത്.

ഞാന്‍ ആദ്യമായി തിരുവനന്തപുരത്ത് വച്ച ഫ് ളക്‌സിലും മുസ്ലീ പവറിന്റെ പരസ്യമുണ്ടായിരുന്നു. അന്ന് അത് ശ്വേതയ്‌ക്കൊരു പ്രശ്‌നമായിരുന്നില്ല. അന്ന് ഇക്കാര്യം എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഫഌക്‌സുകള്‍ അന്നേ എടുത്തുമാറ്റുമായിരുന്നു.

പിന്നീട് ഇത് വിവാദമായ ശേഷം പലതവണ താന്‍ ശ്വേതയെ വിളിച്ചിട്ടും ശ്വേത ഫോണ്‍ എടുത്തില്ലെന്നും കൊച്ചുമോന്‍ പറയുന്നു.