Categories

ടെലിവിഷന്‍ ചാനലുകളെ നിലക്കുനിര്‍ത്താന്‍ സമിതി: മന്ത്രി കെ.സി.ജോസഫ്

kc-joseph

തിരുവനന്തപുരം: ടെലിവിഷന്‍ ചാനലുകളുടെ കിടമത്സരത്തിന് തടയിടാന്‍ പുതിയ സമിതി.

ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാനും പരാതികള്‍ പരിഹരിക്കുന്നതിനും നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന്  മന്ത്രി കെ.സി.ജോസഫാണ് നിയമസഭയില്‍ അറിയിച്ചത്.

ചാനലുകളുടെ നിലവാരത്തകര്‍ച്ചയെ സംബന്ധിച്ച എം.എല്‍.എമാരായ പി.കെ.ബഷീര്‍, ഷംസുദ്ദീന്‍, ഉമ്മര്‍ മാസ്റ്റര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ചാനല്‍ പരിപാടികളുടെ നിലവാരം ചാനല്‍ വിചാരണ എന്നിവ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സമിതികള്‍ രൂപീകരിക്കുന്നത്. സംസ്ഥാനതലത്തില്‍ പി.ആര്‍.ഡി ഡയറക്റ്ററും ജില്ലാ തലത്തില്‍ കളക്ടര്‍മാരുമായിരിക്കും സമിതിയുടെ കണ്‍വീനര്‍മാര്‍.