Categories

ആക്രമണം: തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് കണ്‍ട്രോള്‍ റൂം തുറന്നു

joy-alukkasകുമളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളികള്‍ക്ക് നേരെ ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട് പോലീസ് കണ്‍ട്രോള്‍ റൂം തുടങ്ങി. തെക്കന്‍ തമിഴ്‌നാട്ടിലെ പ്രശ്‌നബാധിത മേഖലകളിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയത്.

കേരള-തമിഴ്‌നാട് പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. 09047960738, 9047960534 എന്നിവയാണ് കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍. നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആവശ്യമുള്ളവരെ നാട്ടിലെത്തിക്കുന്നതിനുള്‍പ്പെടെയുള്ള സഹായങ്ങള്‍ പോലീസ് ലഭ്യമാക്കും.

Malayalam news. Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.