കൊച്ചി: എമര്‍ജിങ് കേരള സംബന്ധിച്ചുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാര്യവുമില്ലാതെ ആരോപണം ഉന്നയിക്കരുത്. ആരോപണം ഉന്നയിക്കുന്നവര്‍ അതിന്റെ എല്ലാവശവും മനസിലാക്കിവേണം പ്രതികരിക്കാന്‍. എമര്‍ജിങ് കേരളയെ കുറിച്ച് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണ്.

Ads By Google

എമര്‍ജിങ് കേരള പദ്ധതി സുതാര്യമാണ്. പദ്ധതിയുടെ മുക്കും മൂലയും മാത്രയും കണ്ട് അതിനെതിരെ പ്രതികരിക്കരുത്. പ്രതിപക്ഷം ഇതാണ് ചെയ്യുന്നത്. വിവാദങ്ങള്‍ക്ക് അതീതമായി പദ്ധതി നടപ്പാക്കുന്നതിന് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തും.

വിവാദങ്ങള്‍ ഉണ്ടാക്കിയെന്ന് കരുതി പദ്ധതി നടപ്പാക്കാതിരിക്കില്ല. വിവാദങ്ങളെ മറികടന്ന് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് അറിയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എമര്‍ജിങ് കേരള പദ്ധതി അഴിമതി എമര്‍ജ് ചെയ്യാനുള്ള പദ്ധതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

എമര്‍ജിങ് കേരള: നെല്ലിയാമ്പതി വനഭൂമി സ്വകാര്യ ടൂറിസം ലോബിക്ക് വില്‍ക്കാന്‍ നീക്കം