എഡിറ്റര്‍
എഡിറ്റര്‍
സിനിമയുടെ പ്രക്ഷേപണാവകാശം വാങ്ങുന്നത് തുടരാന്‍ ചാനല്‍ മാനേജ്‌മെന്റ് തീരുമാനം
എഡിറ്റര്‍
Friday 7th September 2012 2:04pm

കൊച്ചി: ചാനലുകള്‍ സിനിമയുടെ പ്രക്ഷേപണാവകാശം വാങ്ങുന്നത് തുടരാന്‍ ചാനല്‍ മാനേജ്‌മെന്റ് സംഘടന തീരുമാനിച്ചു. സംപ്രേഷണാവകാശ നിരക്ക് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ ഉണ്ടാക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. നിരക്ക് ഉയര്‍ത്തില്ലെന്ന് പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രക്ഷേപണാവകാശം വാങ്ങുന്നത് തുടരാന്‍ സംഘടനകള്‍ തീരുമാനിച്ചത്.

Ads By Google

ക്രമാതീതമായി സാറ്റലൈറ്റ് നിരക്ക്  ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സംപ്രേഷണാവകാശം വാങ്ങുന്നത് ടെലിവിഷന്‍ ഫെഡറേഷന്റെ തീരുമാനപ്രകാരം ജൂണ്‍ ഒന്നുമുതല്‍ ചാനലുകള്‍ നിര്‍ത്തിവച്ചിരുന്നു.

ചലച്ചിത്ര-ടെലിവിഷന്‍ വ്യവസായങ്ങളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരിക്കാനുമായി സംയുക്തസമിതിയെ നിയോഗിക്കാനും ചര്‍ച്ചയില്‍ തീരുമാനമെടുത്തിട്ടുണ്ട്. സംപ്രേഷണാവകാശം വിറ്റ് പോകാത്തതിനാല്‍ ചിത്രീകരണം മുടങ്ങിയ ചിത്രങ്ങള്‍ക്കും പുതിയ തീരുമാനം ആശ്വാസകരമാകും.

Advertisement