എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം ആണവനിലയപദ്ധതിയുമായി മുന്നോട്ട് പോകാം: കോടതി
എഡിറ്റര്‍
Friday 31st August 2012 11:42am

ചെന്നൈ: കൂടംകുളത്ത് ആണവ നിലയം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ആണവ നിലയം സ്ഥാപിക്കുന്നതിന് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹരജികള്‍ പരിഗണിച്ച കോടതി വ്യക്തമാക്കി.

Ads By Google

കൂടംകുളം ആണവനിലയത്തിനെതിരായ മുഴുവന്‍ ഹരജികളും മദ്രാസ് ഹൈക്കോടതി തള്ളി. കൂടംകുളം സമരസമിതിയും ഒരു കൂട്ടം സന്നദ്ധസംഘടനകളും, സ്വകാര്യവ്യക്തികളും സമര്‍പ്പിച്ച പത്തോളം ഹരജികളാണ്‌ ജസ്റ്റിസ് ജ്യോതിമണിയുടെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

ആണവനിലയത്തിന് സുരക്ഷാ ഭീഷണിയില്ലെന്നും സുനാമിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്നും ഇതുവരെ നടത്തിയിട്ടുള്ള പഠനങ്ങള്‍ കണ്ടെത്തിയതായി കോടതി വിലയിരുത്തി. കോടതിവിധിയെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്തു.

നിലയത്തിന് സമീപം സ്‌കൂളുകളും ആസ്പത്രികളും സ്ഥാപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി കൂടംകുളത്ത് റഷ്യന്‍ ആണവ നിലയം സ്ഥാപിക്കുന്നത് തടയണമെന്ന സമര സമിതിയുടേയും സന്നദ്ധ സംഘടനകളുടേയും പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്.

Advertisement