എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മത്സരം ബിജെപിയും എഎപിയും തമ്മില്‍, കോണ്‍ഗ്രസ് ചിത്രത്തിലില്ല: അരവിന്ദ് കെജ്‌രിവാള്‍
എഡിറ്റര്‍
Wednesday 15th January 2014 12:08pm

kejriwal-new

ന്യൂദല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന മത്സരം ##ആം ആദ്മി പാര്‍ട്ടിയും ##ബി.ജെ.പിയും തമ്മിലാണെന്നും കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് ചിത്രത്തിലിടമില്ലെന്നും  ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ##അരവിന്ദ് കെജ്‌രിവാള്‍.

രാജ്യത്തിന് രണ്ട് ചോയ്‌സുകളാണുളളത്. ഒന്നുകില്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ബി.എസ് യെഡിയൂരപ്പയെപ്പോലുള്ള നേതാക്കളുടെ ബി.ജെ.പിയെ തിരഞ്ഞെടുക്കുക. രണ്ടാമത്തേത് സത്യസന്ധമായ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ 2012ല്‍ ബി.ജെ.പിയില്‍ നിന്ന് പോയ ബി.എസ്. യെഡിയൂരപ്പ കഴിഞ്ഞയാഴ്ച്ചയാണ് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നത്.

ദല്‍ഹിയിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 28സീറ്റുകളോടെ ഉന്നത വിജയമാണ്‌കെജ്‌രിവാളിന്റെ ഒരു വര്‍ഷം പ്രായം മാത്രമുള്ള ആം ആദ്മി പാര്‍ട്ടി കരസ്ഥമാക്കിയത്.

ദല്‍ഹിയിലെ ഉജ്വലവിജയത്തിന് ശേഷം രാജ്യമൊട്ടാകെ പാര്‍ട്ടിയുടെ വേരോട്ടം സൃഷ്ടിക്കാന്‍ വിപുലമായ മെമ്പര്‍ഷിപ്പ് പരിപാടികളിലാണ് ആം ആദ്മി പാര്‍ട്ടിയിപ്പോള്‍.

അടുത്തിടെ ബാങ്കര്‍ മീര സന്യാല്‍, എയര്‍ ഡെക്കാന്‍ രൂപീകരിച്ച ക്യാപ്റ്റന്‍ ഗോപിനാഥ്, ഇന്‍ഫോസിസ് അംഗം വി.ബാലകൃഷ്ണന്‍, ഗായിക റെമോ ഫെര്‍ണ്ണാണ്ടസ്, മല്ലികാ സാരാഭായ് തുടങ്ങി നിരവധി പ്രശസ്തരാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Advertisement