തിരുവനന്തപുരം: കോടതിയലക്ഷ്യം ആരോപിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ ഹര്‍ജി. അഭിഭാഷകനായ ബാലചന്ദ്രനാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ വിജിലന്‍സ്
ജഡ്ജി മുമ്പാകെ ഹര്‍ജി നല്‍കിയത്.

ചാനല്‍ ചര്‍ച്ചകളിലൂടെയും പത്രങ്ങളിലൂടെയും പി.സി ജോര്‍ജ് കോടതിയെ അവഹേളിച്ചെന്നാണ് പരാതിയിലുള്ളത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് വെള്ളിയാഴ്ച പരിഗണിക്കും.