കൊച്ചി:  കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍ നേരിട്ട് കോടതിയെ ബോധിപ്പിക്കുമെന്ന് സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍. അഭിഭാഷകന്‍ ആവശ്യമുണ്ടോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയ ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ജഡ്ജിമാര്‍ക്കെതിരെ പരാമര്‍ശം നടത്തിയതിന് എം.വി ജയരാജനെതിരെ ക്രിമിനല്‍ കൊടതിയലക്ഷ്യത്തിന് ഹൈക്കോടതി നോട്ടീസയച്ചിരുന്നു. കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഇതിന് വിശദീകരണം നല്‍കാനെത്തിയതായിരുന്നു ജയരാജന്‍.കേസ് കോടതി ഡിസംബര്‍ എട്ടിലേക്ക് മാറ്റി.

പൊതു നിരത്തിലെ പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെ എം.വി ജയരാജന്‍ കണ്ണൂരില്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം.