കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സി.പി.ഐ.എം നേതാവ് എം വി ജയരാജന്‍ ഈമാസം 29ന് നേരിട്ട് ഹാജരാകണമെന്ന് ഹോക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.

പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ജഡ്ജിമാരെ വിമര്‍ശിച്ച് എം.വി. ജയരാജന്‍ നടത്തിയ പ്രസ്താവനയാണു കേസിന് ആധാരം. ഇതിനെതുടര്‍ന്ന് ജയരാജനെതിരെ സ്വമേധയാ കേസെടുക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

കണ്ണൂരില്‍ 2010 ജൂണ്‍ 26നു നടന്ന പൊതുസമ്മേളനത്തില്‍ ജഡജിമാരെ ശുംഭന്‍മാരെന്ന് വിളിച്ച് ജയരാജന്‍ നടത്തിയ പ്രസ്താവന കോടതിയുടെ അന്തസ് ഇടിച്ചുതാഴ്ത്തുന്നതാണെന്ന് കോടതി വിലയിരുത്തിയിരുന്നു.