കൊച്ചി: കോടതിയ്‌ക്കെതിരെ താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍. താന്‍ നടത്തിയത് പൊതുവായ വിമര്‍ശനമായിരുന്നു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ മുഴുവനായും നല്‍കിയില്ലെന്നും ജയരാജന്‍ കോടതിയില്‍ പറഞ്ഞു.

ഒരു പൊതുയോഗത്തില്‍ വെച്ച് ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിളിച്ചതിന് ജയരാജനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നു. കോടതീയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ജയരാജന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു.