കൊച്ചി: ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് കൊച്ചി തുറമുഖത്തെ തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. തൊഴില്‍വകുപ്പുമന്ത്രി പി കെ ഗുരുദാസന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.

സേവനവേതന വ്യവസ്ഥകള്‍ പാലിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 30 നായിരുന്നു സമരം തുടങ്ങിയത്. പത്തിലധികം സംഘടനകളു
നേതൃത്വത്തില്‍ ഏതാണ്ട് 4000 ലധികം തൊഴിലാളികളാണ് പണിമുടക്കിയത്.

Subscribe Us:

നേരത്തേ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.