എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയ്ക്ക് പ്രതിഷേധ സമരങ്ങള്‍ നിഷിദ്ധമെന്ന്‌ ഭരണഘടന പറഞ്ഞിട്ടില്ല: കെജ്‌രിവാള്‍
എഡിറ്റര്‍
Saturday 25th January 2014 2:19pm

araavind-kejriwal

ന്യൂദല്‍ഹി: മുഖ്യമന്ത്രി പ്രതിഷേധ പ്രകടനം നടത്തരുതെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍.

സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്താന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്ന് ഭരണഘടന പറയുന്നില്ല.

ദല്‍ഹിയെ ആദ്യത്തെ അഴിമതി വിരുദ്ധ സംസ്ഥാനമാക്കുന്ന തന്റെ സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞ കെജ്‌രിവാള്‍ ഒരു പ്രദേശത്തെ കാര്യങ്ങളില്‍ ആത്യന്തികമായി തീരുമാനങ്ങളെടുക്കേണ്ടത് ജനങ്ങളാണെന്നും പറഞ്ഞു.

റിപ്പബഌക് ദിന സന്ദേശത്തിലാണ് ദല്‍ഹി പോലീസിനെതിരെ നടത്തിയ ധര്‍ണയെ ന്യായീകരിച്ച് കെജ്‌രിവാള്‍ സംസാരിച്ചത്.

സ്ത്രീ സുരക്ഷയ്ക്കായി സെക്രട്ടറിയുടെ കീഴില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു. 20 ശതമാനത്തോളം  അഴിമതികള്‍  കുറയ്ക്കാനായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലോക് പാല്‍ ബില്‍ പൂര്‍ത്തിയായി വരുന്നുണ്ട്. ദല്‍ഹി അസംബ്ലിയില്‍ പ്രത്യേക സെഷനില്‍ വച്ച് ഫെബ്രുവരിയില്‍ ലോക് പാല്‍ ബില്‍ പാസാക്കുമെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു.

വംശീയാധിക്ഷേപത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന എ.എ.പി മന്ത്രിസഭയിലെ നിയമ മന്ത്രി സോംനാഥ് ഭാരതിയെ കെജ്‌രിവാള്‍ ന്യായീകരിച്ചു. സോംനാഥ് തെറ്റ് ചെയ്‌തെന്ന് കരുതുന്നില്ലെന്നും വനിത കമ്മീഷന്‍ രാഷ്ട്രീയ പ്രേരിതമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Advertisement