തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍ കുഴഞ്ഞുവീണു മരിച്ചു. ചടയമംഗലം വയ്യാനത്ത് പറയാട് യു.പി സ്‌കൂളില്‍ ഡ്യൂട്ടി ചെയ്യുകയായിരുന്ന ഹരികുമാര്‍ (47) ആണ് മരിച്ചത്.

വാമനപുരം സ്വദേശിയാണ് ഹരികുമാര്‍. കടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിളായിരുന്നു.