Categories

ടി.പി വധത്തിന് പിന്നില്‍ ഗൂഡാലോചന തെളിഞ്ഞുവെന്ന് എന്‍.പി ചെക്കുട്ടി

np-chekkutty

കോഴിക്കോട്: ടി.പി. വധക്കേസില്‍ രാഷ്ട്രീയമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ഈ വിധിയോടെ വ്യക്തമാണെന്ന് എന്‍.പി ചെക്കുട്ടി. പാര്‍ട്ടിയുടെ അടിത്തട്ടിലുള്ളവര്‍ ഈ ഗൂഡാലോചനയില്‍ പങ്കാളികളാണ്.

പാര്‍ട്ടിയിലെ പ്രധാന ഏരിയ കമ്മിറ്റി അംഗം വരെ ഉള്‍പ്പെട്ട ഈ കേസില്‍ നിന്ന് സി.പി.ഐ.എമ്മിന് താല്‍ക്കാലികമായി മാത്രമേ രക്ഷപ്പെടാന്‍ കഴിയു.  ഇത് കേസിന്റെ തുടക്കം മാത്രമാണ്.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിന് ശക്തി പകരുന്ന വിധിയാണ് ഇപ്പേള്‍ പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയിലെ നേതാക്കളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് അണികളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ

മുകള്‍ തട്ടിലും താഴെത്തട്ടിലുമുള്ളവരുടെ പരസ്പര ബന്ധത്തെക്കുറിച്ച് ചെറിയ കുട്ടിയ്ക്ക് വരെ അറിയാം. ഇപ്പോഴത്ത വിധിയെത്തുടര്‍ന്ന് ആരോപണങ്ങള്‍ ഇല്ലാതാകുന്നില്ല.

ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്കുള്ള പങ്ക് പാര്‍ട്ടിയെ ഗുരുതരമായ പ്രശ്‌നത്തിലേക്കാണ് നയിക്കുന്നത്.

നേതാക്കളുടെ പങ്ക് സംബന്ധിച്ച സംശയം നിലനില്‍ക്കും. ഇത് കൂടുതല്‍ ആഴത്തിലേക്കുള്ള അന്വേഷണത്തിലേക്ക് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.