അഹ്മ്ദാബാദ്: തന്നെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് സി ബി ഐക്ക് സുപാരി കൊടുത്തിരിക്കുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. അഹ്മ്മാദാബാദില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കവേയാണ് മോഡി കോണ്‍ഗ്രസിനെതിരേ ഒരിക്കല്‍ കൂടി ആഞ്ഞടിച്ചത്.
സി ബി ഐക്ക് സുപാരി നല്‍കി തന്നെ രാഷ്ട്രീയ മായി തകര്‍ക്കാനും അങ്ങനെ ഗുജറാത്തിന്റെ വികസനം തടയുകയുമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
ഗുജറാത്തിന്റെ വളര്‍ച്ച കോണ്‍ഗ്രസിന് ദഹിക്കുന്നില്ലെന്നും മോഡി ആരോപിച്ചു.

ജുനഗഡില്‍ നിന്നുള്ള ബി ജെ പി എം പിയായ ദിനു സോളങ്കി ഗിര്‍വനത്തിനു സമീപം നടത്തുന്ന അനധികൃത ഖനനം സംബന്ധിച്ച് മോഡി സര്‍ക്കാരിന്റെ ഇടപെടലിനായി കാത്തിരിക്കുകയാണ് ഇന്ത്യ. തന്റെ അനധികൃത ഖനന ബിസിനസിന് നടത്തുന്നതിനായി ദിനു സോളങ്കി നിയമത്തെയും സംസ്ഥാനസര്‍ക്കാരയും യഥേഷ്ടം ഉപയോഗിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിവരാവകാശപ്രവര്‍ത്തകന്‍ അമിത് ജെത്‌വയുടെ കൊലപാതകത്തിലും ദിനു സോളങ്കിക്ക് പങ്കുണ്ടെന്നു ആരോപണമുണ്ട്.