എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസിന് പതിനഞ്ചിടങ്ങളിലും സ്ഥാനാര്‍ത്ഥികളായി; രണ്ടിടങ്ങളില്‍ വനിതകള്‍
എഡിറ്റര്‍
Thursday 13th March 2014 8:34pm

congress1

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന പതിനഞ്ച് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളായി.

15 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.

പട്ടികയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആറ്റിങ്ങലില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയും ആലത്തൂരില്‍ കെ.എ ഷീബയുമാണ് സ്ഥാനാര്‍ത്ഥികള്‍.

ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആണ് മത്സരിക്കുന്നത്.

രണ്ട് സിറ്റിങ് എംപിമാര്‍ ഒഴികെ മറ്റെല്ലാ സിറ്റിങ് എംപിമാര്‍ക്കും സീറ്റ് നല്‍കിയിട്ടുള്ളതാണ് ഇന്ന് തയ്യാറാക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടിക. പി.ടി തോമസും പീതാംബരക്കുറുപ്പും ആണ് സീറ്റ് ലഭിയ്ക്കാത്ത സിറ്റിങ് എംപിമാര്‍.

കസ്തൂരിരംഗന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ പിന്തുണച്ചു കൊണ്ടുള്ള നിലപാടായിരുന്നു പി.ടി തോമസിന്റേത്.

ഇതിന്റേ പേരില്‍ ഇടുക്കി രൂപതയുടെയും മലയോര കര്‍ഷകരുടെയും വിരോധം നിലനില്‍ക്കുന്നതിനാലാണ് പി.ടി തോമസിന് സീറ്റ് നല്‍കാതിരുന്നത്.

ആര്‍എസ്പി ഇടതുമുന്നണി ഉപേക്ഷിച്ച് യുഡിഎഫില്‍ എത്തിയതാണ് പീതാംബരക്കുറുപ്പിന് കൊല്ലം സീറ്റ് ലഭിക്കാതിരിക്കാന്‍ കാരണം. കൊല്ലത്ത് ആര്‍എസ്പിയുടെ എം.കെ പ്രേമചന്ദ്രന്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

തിരുവനന്തപുരം: ശശി തരൂര്‍, പത്തനംതിട്ട: ആന്റോ ആന്റണി, ആലപ്പുഴ: കെ.സി. വേണുഗോപാല്‍, മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്, എറണാകുളം: കെ.വി. തോമസ്, ചാലക്കുടി : പി.സി ചാക്കോ, തൃശൂര്‍: കെ.പി.ധനപാലന്‍, ഇടുക്കി: ഡീന്‍ കുര്യാക്കോസ്, കോഴിക്കോട്: എം.കെ. രാഘവന്‍, വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍, വയനാട്: എം.ഐ. ഷാനവാസ്, കണ്ണൂര്‍: കെ. സുധാകരന്‍, കാസര്‍കോട്: ടി. സിദ്ദിഖ് എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

Advertisement