എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം, സര്‍ക്കാര്‍ ശരിയായ ദിശയില്‍: ജനാര്‍ദ്ദനന്‍ ദ്വിവേദി
എഡിറ്റര്‍
Tuesday 25th September 2012 12:26pm

ന്യൂദല്‍ഹി: രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ഭദ്രതക്ക് വേണ്ടിയാണ് സാമ്പത്തിക പരിഷ്‌കരണ നടപടികളെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ദനന്‍ ദ്വിവേദി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ അടിയന്തരയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എന്നും ജനങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞാണ് ദ്വിവേദി മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.

Ads By Google

ജനകീയപ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും സര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നും യോഗം വിലയിരുത്തി. സാമുദായിക ഐക്യം നിലനിര്‍ത്താനും ശക്തിപ്പെടുത്താനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ദ്വിവേദി പറഞ്ഞു.

അതേസമയം, പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിച്ച തെലുങ്കാന വിഷയം ചര്‍ച്ച ചെയ്തില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി ചുമതല ഏല്‍പ്പിക്കുമോ എന്ന ചോദ്യത്തിന് ദ്വിവേദി ഉത്തരം നല്‍കിയില്ല. പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളോട് പ്രതിപക്ഷം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് യോഗം പാര്‍ട്ടിയുടെ പിന്തുണ പ്രഖ്യാപിച്ചു. സാമ്പത്തിക പരിഷ്‌കരണ നടപടി പ്രഖ്യാപിക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.

പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയില്‍ രാവിലെ 8.45നാണ് യോഗം നടന്നത്.

Advertisement