എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത മാലയണിയിച്ചു; മന്ത്രിക്ക് കോലുമിഠായിയും നല്‍കി
എഡിറ്റര്‍
Sunday 5th February 2017 9:52pm

SURESH

 


ബി.ജെ.പി പ്രവര്‍ത്തകരെന്ന മട്ടില്‍ സുരേഷ് പ്രഭുവിന്റെ അടുത്തെത്തിയ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കറുത്ത മാലയണിയിച്ചത്. മാല അണിയിക്കുന്നതിനിടെ മന്ത്രിക്ക് കോലുമിഠായി നല്‍കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു.


അഹമ്മദാബാദ്:  റെയില്‍വേ മേഖലയില്‍ ഗുജറാത്തിനോട് വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത മാലയണിയിച്ചു. നാന്‍പുരയില്‍ സതേണ്‍ ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.

ബി.ജെ.പി പ്രവര്‍ത്തകരെന്ന മട്ടില്‍ സുരേഷ് പ്രഭുവിന്റെ അടുത്തെത്തിയ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കറുത്ത മാലയണിയിച്ചത്. മാല അണിയിക്കുന്നതിനിടെ മന്ത്രിക്ക് കോലുമിഠായി നല്‍കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു.

പരിപാടി സ്ഥലത്തേക്ക് എത്തുന്ന വേളയില്‍ വേദിക്ക് പുറത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. എന്നാല്‍ മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാവുമെന്ന് കരുതിയില്ലെന്ന് പൊലീസ് പറഞ്ഞു.


Read more: യു.പി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുത്തലാഖ് നിരോധിക്കും: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്


സംഭവത്തില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അതേ സമയം സമാനമായ പ്രതിഷേധ പരിപാടികള്‍ ഇനിയും സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദേശി പറഞ്ഞു.

Advertisement