എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കുമെന്ന് രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Monday 27th January 2014 10:40pm

rahul-g

ന്യൂദല്‍ഹി:  വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ തറപറ്റിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തോല്‍വി ഭയന്നാണ് മോദിയുമായി നേര്‍ക്ക്നേര്‍ വരാത്തതെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അധികാരത്തിനോ പണത്തിനോ വേണ്ടിയല്ല താന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. കോണ്‍ഗ്രസ് തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് ലോകാവസാനമല്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നത് വ്യക്തികളുമായല്ല മറിച്ച് പാര്‍ട്ടികളുമായാണെന്നും ഒരു വ്യക്തി അഴിമതിക്കാരനാണെന്ന് കരുതി ആ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാതിരിക്കേണ്ട ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു.

ആര്‍.ജെ.ഡിയുമായി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറില്‍ സഖ്യകക്ഷിയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളിലെയും നേതാക്കന്‍മാരായ ലാലു പ്രസാദ് യാദവും രാഹുല്‍ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഗുജറാത്ത് കലാപത്തില്‍ കോടതി ക്ലീന്‍ ചിറ്റ് നല്‍കിയാലും കലാപം നടക്കുമ്പോള്‍ മോഡിയായിരുന്നു മുഖ്യമന്ത്രിയെന്നത് ഓര്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു.

സിഖ് കലാപവും ഗുജറാത്ത് കലാപവും ഒരുപോലെയല്ല. 1984ലെ സിഖ് കലാപത്തില്‍ ചില കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവര്‍ ശിക്ഷിക്കപ്പെടും.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗുജറാത്ത് കലാപത്തെ തടയാന്‍ ശ്രമിച്ചപ്പോള്‍ മോഡി സര്‍ക്കാര്‍ കലാപത്തെ കൂടുതല്‍ രൂക്ഷമാക്കുകയാണ് ചെയ്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement