എഡിറ്റര്‍
എഡിറ്റര്‍
ഫെബ്രുവരി പകുതിയോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പട്ടിക പ്രഖ്യാപിക്കും: രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Saturday 11th January 2014 1:37am

rahul-gandhi

ന്യൂദല്‍ഹി: ഫെബ്രുവരി പകുതിയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്മാരോട് ആവശ്യപ്പെട്ടു.

എല്ലാ സംസ്ഥാനങ്ങളും ജനുവരി 27ന് മുമ്പ് കരടുപട്ടിക നല്‍കണം. ശേഷം സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേര്‍ന്ന് ഏറ്റവും യോഗ്യരായവരെ നിര്‍ണയിക്കും. അന്തിമ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പു സമിതി  പ്രഖ്യാപിക്കും.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതിയെ കോണ്‍ഗ്രസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, മൂന്നുതവണ തോറ്റവര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനമായി.

പ്രായം ചെന്നവരുടെ എണ്ണം അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കുറച്ചുകൊണ്ടുവരാനും, സ്വീകാര്യതയുള്ള യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനും ധാരണയായി.

എല്ലാ മണ്ഡലങ്ങളിലും പ്രത്യേക സര്‍വേ നടത്തി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ജനാഭിപ്രായം തേടും.

ഈ മാസം 17നാണ് എ.ഐ.സി.സി സമ്മേളനം. ശേഷം സ്‌ക്രീനിങ് കമ്മിറ്റി 27 മുതല്‍ തുടര്‍ച്ചയായി സമ്മേളിക്കും. 150 സ്ഥാനാര്‍ഥികളെ ഈ മാസാവസാനം തന്നെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം.

Advertisement