കാസര്‍കോട്: കാസര്‍കോഡ് നഗരസഭയില്‍ അക്കൗണ്ട് തുറന്ന് കോണ്‍ഗ്രസ്. വനിതാ സംവരണ വാര്‍ഡായ കടപ്പുറം സൗത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

ബി.ജെ.പിയില്‍ നിന്നും 84 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് അംഗം രഹ്ന സീറ്റ് പിടിച്ചെടുത്തത്. രഹ്നയ്ക്ക് 625 വോട്ടും ബി.ജെ.പിയിലെ കെ. സരളയ്ക്ക് 541 വോട്ടും ലഭിച്ചു.

ബി.ജെ.പിയുടെ കൗണ്‍സിലറായിരുന്ന കെ. പ്രേമ അസുഖബാധിതയായി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. കഴിഞ്ഞതവണ 73 വോട്ടിനായിരുന്നു ഇവിടെ ബി.ജെ.പി ജയിച്ചത്.

കഴിഞ്ഞ തവണ 40 വോട്ടുകള്‍ മാത്രം നേടിയ സി.പി.ഐ.എം ഇത്തവണ 90 ആയി വോട്ടുവര്‍ധിപ്പിച്ചു.


Must Read: ബി.ജെ.പി എന്നാല്‍ ബീഫ് ജോയ് പാര്‍ട്ടിയെന്നാണോ; ബീഫ് അനുകൂല പ്രസ്താവന നടത്തിയ ഗോവ മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി.എച്ച്.പി


ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടക്കെതിരെയുള്ള വിധിയെഴുത്താണിതെന്ന് കാസര്‍കോട് എം.എല്‍.എ എന്‍.എനെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ വാര്‍ഡില്‍ വര്‍ഗീയ രീതിയിലുള്ള പ്രചരണമാണ് ബി.ജെ.പി നടത്തിയത്. ജനങ്ങളെ ചേരിതിരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.